സംവിധയകന്‍ കെ.കെ ഹരിദാസ് അന്തരിച്ചു

മലയാള സിനിമാ സംവിധയകന്‍ കെ.കെ ഹരിദാസ് അന്തരിച്ചു. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം 1994 മുതലാണ് സിനിമാ സംവിധാന രംഗത്ത് സജീവമായത്. 1982ല്‍ രാജു മഹേന്ദ്ര സംവിധാനം ചെയ്ത ‘ഭാര്യ ഒരു മന്ത്രി’ എന്ന ചിത്രത്തില്‍ സംവിധായസഹായിയായി. തുടര്‍ന്ന് ബി. കെ. പൊറ്റക്കാട്, റ്റി. എസ്. മോഹന്‍, തമ്പി കണ്ണന്താനം, വിജി തമ്പി, രാജസേനന്‍ എന്നിവരുടെ സഹായിയായി. 18 വര്‍ഷം അസോസിയേറ്റ് ഡയറക്റ്ററായി തുടര്‍ന്നു. പ്രശസ്ത സംവിധായകരുടെ 48-ഓളം ചിത്രങ്ങളിലാണ് അസൊസിയേറ്റ് ആയി ജോലി ചെയ്തത്.

നിസാര്‍ സംവിധാനം ചെയ്ത ‘സുദിനം’ ആയിരുന്നു അവസാനം അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച ചിത്രം. 1994ല്‍ സ്വതന്ത്രസംവിധായകനായി. ജയറാം നായകനായ ‘വധു ഡോക്റ്ററാണ്’ ആണ് ആദ്യ ചിത്രം. സിനിമകള്‍ക്ക് വിചിത്രമായ പേരുകളാണ് ഇടാറ്. മിക്കവാറും എറണാകുളം പശ്ചാത്തലമാക്കിയാണ് സിനിമകള്‍ എടുക്കാറ്. സംഗീതസംവിധായകന്‍ കണ്ണൂര്‍ രാജന്‍ സഹോദരീഭര്‍ത്താവ് ആണ്.

പ്രധാന ചിത്രങ്ങള്‍ വധു ഡോക്ടറാണ്, കല്യാണ പിറ്റേന്ന്, കിണ്ണം കട്ടകള്ളന്‍, പഞ്ചപാണ്ഡവര്‍, കാക്കക്കും പൂച്ചക്കും കല്യാണം കൊക്കരക്കോ, വെക്കേഷന്‍, ജോസേട്ടന്റെ ഹീറോ തുടങ്ങിവയാണ് പ്രധാന ചിത്രങ്ങള്‍

error: Content is protected !!