പഴയങ്ങാടി ജ്വല്ലറി കവർച്ച; മുഖ്യപ്രതിക്ക് കോടതി ജാമ്യമനുവദിച്ചു

പഴയങ്ങാടിയിൽ പട്ടാപകൽ ജ്വല്ലറി കുത്തിത്തുറന്ന് മൂന്ന് കിലോ സ്വർണ്ണവും രണ്ട് ലക്ഷം രൂപയും കവർന്ന കേസിലെ മുഖ്യപ്രതിക്കും കോടതി ജാമ്യമനുവദിച്ചു.
മുഖ്യപ്രതി പഴയങ്ങാടി മൊട്ടാമ്പ്രത്തെ എ.പി.റഫീഖി(40) നാണ് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യമനുവദിച്ചത്. പഴയങ്ങാടി ജ്വല്ലറി കവർച്ച ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് റഫീഖ്.
കേസിലെ രണ്ടാം പ്രതിയായ മാടായി പോസ്റ്റാഫീസിന് സമീപം പന്തൽ അലങ്കാര പണി നടത്തുന്ന കെ.വി.നൗഷാദിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.നൗഷാദും മറ്റ് നിരവധി കേസുകളിലെ പ്രതിയാണ്.
error: Content is protected !!