ആഘോഷങ്ങളില്ലാതെ പെരുന്നാള്‍ ; ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പമെന്ന് പാളയം ഇമാം

പ്രളയക്കെടുതി അനുഭവിക്കുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ ബലി പെരുന്നാള്‍ എത്തിയിരിക്കുന്നത് ദുരിതം അനുഭവിക്കുന്നവര്‍ക്കൊപ്പം നില്‍ക്കേണ്ട സന്ദര്‍ഭമാണിത് ദുരന്ത ബാധിതരെ ഒരിക്കലും കൈവിടില്ല ദുരിതം അനുഭവിക്കുന്നവർക്ക് ഒപ്പം നിൽക്കുന്നു, ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ നിന്ന് പെരുന്നാളാണെന്ന് കരുതി മാറി നിൽക്കാതെ  എല്ലാ വിശ്വാസികളും പങ്കാളികളാകണമെന്നും പാളയം ഇമാം വി.പി.സുഹൈബ് മൗലവി ആവശ്യപ്പെട്ടു.

കേരളത്തില്‍ പ്രളയം മതത്തിനും രാഷ്ട്രീയത്തിനും അതീതരായി എല്ലാ സഹോദരങ്ങളെയും ഒരുമിപ്പിച്ചിരിക്കുന്നു. പെരുന്നാൾ ആഘോഷതിനായി കരുതിയ പണം ദുരിത ബാധിതർക്ക് നൽകണം. പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നു  വിട്ടു നിൽക്കണമെന്നും പാളയം ഇമാം കൂട്ടിചേര്‍ത്തു.

error: Content is protected !!