മഴക്കെടുതി: സംസ്ഥാനത്ത് ഓണാഘോഷം റദ്ദാക്കിയേക്കും

സംസ്ഥാനത്ത് മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ നിര്‍ത്തിവെക്കാന്‍ സാധ്യത. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
അതേസമയം ഓണാഘോഷം റദ്ദാക്കി ആ തുക പ്രളയബാധിതര്‍ക്ക് വിതരണം ചെയ്യണമെന്നു പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു.

error: Content is protected !!