ഓണം-ബക്രീദ് ആഘോഷം;കണ്ണൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം

കണ്ണൂര്‍: ഓണം-ബക്രീദ് ആഘോഷത്തോടനുബന്ധിച്ച് കണ്ണൂര്‍ നഗരത്തില്‍ ട്രാഫിക്പോ ലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. വാഹന തിരക്കും ഗതാഗത കുരുക്കും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം. നഗരത്തില്‍ എത്തുന്ന വാഹനത്തില്‍ ഒറ്റയായി സഞ്ചരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും പോലീസ് അധികൃതര്‍ അറിയിച്ചു.

ഗതാഗത നിയന്ത്രണം ഇങ്ങനെ

തിരക്കുള്ള സമയങ്ങളില്‍ നഗരത്തിലെത്തുന്ന ഇരുചക്ര വാഹനങ്ങള്‍ നിശ്ചിത സ്ഥലങ്ങളില്‍ മാത്രമേ പര്‍ക്ക് ചെയ്യാന്‍ പാടുള്ളൂ ഫോര്‍ട്ട് റോഡ്‌ പരിസരങ്ങളിലെത്തുന്ന വാഹങ്ങള്‍ ഫോര്‍ട്ട് റോഡ്എസ് ബി ഐ ന്യൂബസ്സ്സ്റ്റാഡ് റോഡ് എന്നിവിടങ്ങളിലും ബാങ്ക് റോഡിലെത്തുന്ന വാഹനങ്ങള്‍ അംബിക ജ്വല്ലറി  പരിസരത്തും പര്‍ക്ക് ചെയ്യാം. റെയില്‍വേ സ്റ്റേഷന്‍ മുതല്‍ മുനീശ്വരന്‍ കോവില്‍ വരെ എത്തുന്ന വാഹങ്ങള്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ജനതാ ഹാര്‍ഡ് വെയര്‍ സമീപവും പ്ലാസ താവക്കര റോഡിലെത്തുന്ന വാഹനങ്ങള്‍ റെയില്‍വേ മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപവും പര്‍ക്ക് ചെയേണ്ടതാണ്. സ്റ്റേഡിയം ഭാഗത്ത്എത്തുന്ന വാഹങ്ങള്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്ലും ജില്ലാ ബാങ്ക് ഓഡിറ്റോറിയം റോഡിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.

നാല്ചക്ര വാഹങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട  സ്ഥലങ്ങള്‍

1. യോഗശാലറോഡ്,

2,എസ്എന്‍പാര്‍ക്കിന് സമീപം

3,സബ്ജയില്‍ റോഡ്

4,യാത്രിനിവാസിന്സമീപം

5,വാസൂലാല്‍ ഇലക്ട്രോണിക്സിന് സമീപം

6,സ്റ്റേഡിയം പരിസരം

7,ഫോര്‍ട്ട്റോഡ്

8,അര്‍ജുന്‍ മോട്ടര്‍സ്സിനടുത്ത്

9,ജെജെ എസ് ആശുപത്രിയ്ക്കടുത്ത്

10,മക്കാനി സൌത്ത്ഇന്ത്യന്‍ ബാങ്കിനടുത്ത്

11,അശോക ഹോസ്പ്പിറ്റലിനടുത്ത്

12,സബ് രജിസ്റ്റര്‍ഓഫീസ്സ്റോഡ്

13,തയേതെരുറോഡ്

14,പരേഡ് ഗ്രൗണ്ടിനു മുന്‍വശം

15,എന്‍ എസ് തീയേറ്ററിനുഎതിര്‍വശം

16, സാധുകല്യാണ മണ്ഡപത്തിനും താണവാട്ടര്‍അതോരറ്റി ഓഫീസിനും ഇടയില്‍

17, എസ് പി സി എറോഡില്‍ ദിനേശ് ഗോഡൌണിനു മുന്‍വശം

18,ഐ ജി ക്യാംപ്ഓഫീസ് റോഡ്

19,പഴയ  ബസ്സ്സ്റ്റാന്‍ഡിന്‍റെ തെക്ക് വശം

20,ജവഹര്‍ സ്റ്റഡിയത്തിനുള്ളിലെ പാര്‍ക്കിങ് എരിയ

error: Content is protected !!