കേരളത്തിന് കേന്ദ്രത്തിന്റെ സൗജന്യ അരി ഇല്ല;വില നല്‍കിയില്ലെങ്കില്‍ ദുരിതാശ്വാസ ഫണ്ട് കുറക്കുമെന്ന് കേന്ദ്രം

കേരളത്തിന് കേന്ദ്രത്തിന്റെ സൗജന്യ അരി ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. 233 കോടി രൂപയുടെ അരിക്ക് തല്‍ക്കാലം വിലനല്‍കേണ്ട. എന്നാല്‍ പിന്നീട് ഈ കേരള സര്‍ക്കാരില്‍ നിന്ന് ഈടാക്കും. തുക നല്‍കാത്ത പക്ഷം കേന്ദ്രത്തില്‍ നിന്നുള്ള ദുരിതാശ്വാസ ഫണ്ട് കുറയും. 89540 മെട്രിക്ക് ടണ്‍ അരിയാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത്.

നേരത്തെ പ്രളയക്കെടുതിയില്‍ താങ്ങായി വിദേശ മലയാളികള്‍ അയക്കുന്ന ദുരിതാശ്വാസ സഹായങ്ങള്‍ക്ക് കേന്ദ്രം നികുതി ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് പ്രതിഷേധം ശക്തമാക്കിയതോടെ ഇതില്‍ ഇളവ് നല്‍കുകയായിരുന്നു.

കശ്മീരിലും ബീഹാറിലും പ്രളയം ഉണ്ടായ സമയത്ത് കേന്ദ്രം പ്രത്യേക ഉത്തരവുകള്‍ ഇറക്കി സാധനങ്ങള്‍ അയക്കാന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. നാല് ദിവസം മുമ്പ് ഇതേ മാതൃകയില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രത്യേക കത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് അയച്ചിരുന്നു. ഈ ആവശ്യമാണ് ഒടുവില്‍ കേന്ദ്രം അംഗീകരിച്ചത്

error: Content is protected !!