ദേശീയ വാഹന പണിമുടക്ക് തുടങ്ങി; പൊതുഗതാഗതം സ്തംഭിച്ചു

മോട്ടോർ വാഹന ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികളും വാഹന ഉടമകളും പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് തുടങ്ങി. 24 മണിക്കൂർ പണിമുടക്കിൽ ഓട്ടോ, ടാക്സി, സ്വകാര്യ ബസുകള്‍, ചരക്ക് കടത്ത് വാഹനങ്ങള്‍ എന്നിവ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാരും ഇന്ന് പണിമുടക്കുകയാണ്.

ദേശീയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പണിമുടക്ക് ഇന്ന് അര്‍ധരാത്രി വരെ നീളും. രണ്ടാം തവണയാണ് ഈ ആവശ്യമുന്നയിച്ച് ദേശീയ പണിമുടക്ക് നടക്കുന്നത്. ഓട്ടോറിക്ഷ, ടാക്സി, സ്വകാര്യ ബസുകള്‍, കോണ്‍ട്രാക്ട് വാഹനങ്ങള്‍ എന്നിവയെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ നാളെ നടക്കാനിരുന്ന സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു. കണ്ണൂര്‍, എം.ജി, കേരള, ആരോഗ്യ സര്‍വകലാശാലകള്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

error: Content is protected !!