ദേശീയ വാഹന പണിമുടക്ക് തുടങ്ങി; കെഎസ്ആര്‍ടിസിയും സമരത്തില്‍

മോട്ടോർ വാഹന ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികളും വാഹന ഉടമകളും പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് തുടങ്ങി. 24 മണിക്കൂർ പണിമുടക്കിൽ ഓട്ടോ, ടാക്സി, സ്വകാര്യ ബസുകള്‍, ചരക്ക് കടത്ത് വാഹനങ്ങള്‍ എന്നിവ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാരും ഇന്ന് പണിമുടക്കുകയാണ്.

ശമ്പളപരിഷ്കരണം നടപ്പിലാക്കുക, വാടകവണ്ടി നീക്കം ഉപേക്ഷിക്കുക, ഡ്യൂട്ടി പരിഷ്കാരം പിൻവലിക്കുക തുടങ്ങി 16 ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ കണ്ണൂർ, എംജി, കേരള, ആരോഗ്യ, കാലിക്കറ്റ് സർവ്വകലാശാലകൾ മാറ്റിവച്ചിട്ടുണ്ട്. ഹയർ സെക്കണ്ടറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് സപ്ലിമെന്ററി പരീക്ഷ ഒമ്പതാം തീയതിയിലേക്ക് മാറ്റിയിട്ടുണ്ട്.

error: Content is protected !!