നമ്മള്‍ എല്ലാവരും കൂടിയങ്ങ് ഇറങ്ങുവല്ലേ… മിഷന്‍ റീ കണക്ടുമായി എംഎം മണി

മഹാപ്രളയയത്തില്‍ നിന്ന് അതിജീവനത്തിന്‍റെ കുതിപ്പിലാണ് കേരളം. എങ്ങും എല്ലായിടത്തും ദുരിതാശ്വാസത്തെക്കുറിച്ച് മാത്രമാണ് ചര്‍ച്ച. അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരും കൂടെ ഇറങ്ങിയിട്ടുണ്ടെന്ന് പറയാം.

അതിനിടയിലാണ് വൈദ്യുതി മുടങ്ങിയ പ്രദേശങ്ങളെ വെളിച്ചത്തിലേക്ക് നയിക്കാന്‍ മിഷന്‍ റീ കണക്ടുമായി ബോര്‍ഡ് രംഗത്തെത്തിയത്. മഹാപ്രളയമുണ്ടായതുമുതല്‍ അഹോരാത്രം രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനും മുന്നിലുണ്ടായിരുന്ന വൈദ്യുതി മന്ത്രി എംഎം മണി മിഷന്‍ റീ കണക്ടിന് എല്ലാവരും രംഗത്തിറങ്ങണമെന്ന ആഹ്വാനവുമായെത്തിയിട്ടുണ്ട്.

പ്രളയക്കെടുതിയില്‍ വൈദ്യുതി മുടങ്ങിയ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം യുദ്ധകാലാടിസ്ഥാനത്തില്‍ പുനഃസ്ഥാപിക്കാൻ എല്ലാവരും കൂടങ്ങ് ഇറങ്ങുവല്ലെയാന്നാണ് മണി ഫേസ്ബുക്കിലൂടെ ചോദിച്ചത്. മികച്ച രീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്. ആശാന്‍ മുന്നിലുണ്ടെങ്കില്‍ തങ്ങള്‍ റെഡിയെന്നാണ് ബഹുഭൂരിപക്ഷം കമന്‍റുകളും പറയുന്നത്.

error: Content is protected !!