എടിഎമ്മുകളില്‍ 9 മണിക്ക് ശേഷം പണം നിറക്കേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

നഗരപ്രദേശങ്ങളിൽ രാത്രി ഒമ്പത്​ മണിക്ക്​ ശേഷവും ഗ്രാമങ്ങളിൽ ആറ്​ മണിക്ക്​ ശേഷവും എടിഎമ്മുകളിൽ പണം നിറക്കേണ്ടെന്ന്​ കേന്ദ്ര അഭ്യന്തര മന്ത്രാലയം ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി. പ്രശ്നബാധിത മേഖലകളിൽ പ്രവർത്തിക്കുന്ന എടിഎമ്മുകളിൽ നാല്​ മണിക്ക്​ മുമ്പായി പണം നിറക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നു​.

2019 ​ഫെബ്രുവരി എട്ടിന്​ മുമ്പ്​ പുതിയ നിർദേശം പ്രാവർത്തികമാക്കണമെന്നാണ്​ കേന്ദ്രസർക്കാറിന്‍റെ ഉത്തരവ്​. ഏകദേശം 15,000 കോടിയാണ്​ നോൺ ബാങ്കിംഗ്​ സ്ഥാനങ്ങൾ പ്രതിദിനം കൈകാര്യം ചെയ്യുന്നത്​. സ്വകാര്യ ഏജൻസികൾ പണം കൊണ്ടുപോകു​മ്പോൾ ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും നിർദേശമുണ്ട്​.

നേരത്തെ എടിഎമ്മുകളിൽ പണം നിറക്കുന്നതിനുള്ള വാനുകൾ അക്രമിക്കപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. ഇതേ തുടർന്നാണ്​ കർശന നിർദേശങ്ങളുമായി അഭ്യന്തര മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്​.

error: Content is protected !!