കുട്ടനാട് ഒറ്റപ്പെട്ടു

കുട്ടനാട് പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലായി. വേമ്പനാട്ടു കായലിൽ ജലം ഉയരുന്നു.ഇതോടെ പലരും കുട്ടനാട്ടിൽ നിന്നും പലായനം ചെയ്തു കൊണ്ടിരിക്കുകയാണ്. വെള്ളം കയറിയതിനാല്‍ പാലങ്ങളുടെ അടിയിലൂടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ബോട്ടുകള്‍ക്ക് കടന്നു പോകാനാവാത്ത സ്ഥിതിയിലാണുള്ളത്.

ചെറുവള്ളങ്ങളില്‍ കൂടുതല്‍ പേര്‍ കയറുന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ്. വലിയ ബോട്ടുകള്‍ക്ക് എല്ലാ സ്ഥലങ്ങളിലും എത്താനാവാത്തത് രക്ഷാപ്രവര്‍ത്തനത്തില്‍ വെല്ലുവിളിയായിട്ടുണ്ട്. കുട്ടനാട്ടില്‍ നിന്ന് വെളിയില്‍ വരാന്‍ ശ്രമിച്ച് നിരവധി ആളുകള്‍ ബോട്ടു ജെട്ടികളില്‍ എത്തിയ അവസ്ഥയുമുണ്ട്. കുട്ടനാട് പൂര്‍ണമായും ഒറ്റപ്പെടുന്ന സ്ഥിതിയാണുള്ളത്.

error: Content is protected !!