കേരളത്തിനെ സഹായിക്കാന്‍ യുഎഇ രംഗത്ത്

പ്രളയക്കെടുതി നേരിടുന്ന കേരളത്തിനെ സഹായിക്കാന്‍ യുഎഇ രംഗത്ത്. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി യു.എ.ഇ ദേശീയ അടിയന്തര സമിതിക്ക് രൂപം നല്‍കി. ഇത് സംബന്ധിച്ച് അടിയന്തര നിര്‍ദ്ദേശം ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ നല്‍കി.

എമിറേറ്റ് റെഡ്ക്രസന്റ് അടക്കമുള്ള വിവിധ മനുഷ്യാവകാശ സംഘടനകളെ ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്. കേരളത്തിലുണ്ടാ. വെള്ളപ്പൊക്കല്‍ നൂറിലധികം പേര്‍ മരിക്കുകയും ആയിരക്കണക്കിനാളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലുമാണ്. ആയിരക്കണക്കിന് പേര്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ അടിയന്ത പ്രാധാന്യത്തോടെ കേരളത്തിനെ സഹായിക്കാന്‍ ഈ സമിതി രംഗത്തെത്തുമെന്നും അറിയിച്ചു.

error: Content is protected !!