വിദ്യാര്‍ത്ഥിക്ക് മര്‍ദനം; കെ.എസ്.യു നേതാവിനെ നവജ്യോതി കോളേജില്‍ നിന്ന് പുറത്താക്കി

 

കെ.എസ്.യു നവജ്യോതി കോളേജ് യൂണിറ്റ് പ്രസിഡന്റും കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ സെബിന്‍ ഫിലിപ്പിനെ കോളേജില്‍ നിന്ന് പുറത്താക്കി. സെബിന്‍ ഫിലിപ്പിന്റെ അറ്റന്‍ഡന്‍സിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി പരാതിപ്പെട്ട അലന്‍ ഷിബു എന്ന മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ സെബിന്‍ ഫിലിപ്പും കെ.എസ്.യു പ്രവര്‍ത്തകരും ചേര്‍ന്ന് മര്‍ദിച്ചിരുന്നു.

പ്രഥമദ്യഷ്ടിയാല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ സെബിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് കോളേജ് അധിക്യതര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ സെബിന്‍ ഫിലിപ്പും സഹപ്രവര്‍ത്തകരും കുറ്റക്കാരെന്ന് കണ്ടെത്തുകയും തുടര്‍ന്ന് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സെബിന്‍ ഫിലിപ്പിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ അധിക്യതര്‍ തീരുമാനിക്കുകയുമായിരുന്നു. തലക്കും കണ്ണിന്റെ എല്ലുകള്‍ക്കും പൊട്ടലേറ്റ അലന്‍ ഷിബു കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. പോലീസ് അന്വേഷണം നേരിടുന്ന സെബിന്‍ നിലവില്‍ ഒളിവിലാണ്.

 

error: Content is protected !!