ജലനിരപ്പ് താഴ്ന്നു; ശബരിഗിരി അണക്കെട്ടിന്‍റെ ഷട്ടര്‍ ഉടന്‍ അടയ്ക്കില്ല

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ അണക്കെട്ടുകളിലെ ജലനിരപ്പു താഴ്ന്നെങ്കിലും ഷട്ടറുകൾ ഉടൻ അടയ്ക്കില്ല. കുറച്ചു ദിവസങ്ങൾ കൂടി ഷട്ടറുകൾ ഉയർത്തി വയ്ക്കുന്നതു തുടരാനാണു വൈദ്യുതി ബോർഡിന്റെ തീരുമാനം.

കക്കി-ആനത്തോട് അണക്കെട്ടില്‍ 979.716 മീറ്ററും, പമ്പയില്‍ 981.1 മീറ്ററുമാണ് ജലനിരപ്പ്. അണക്കെട്ടുകളിലെ ജലനിരപ്പ് 91 ശതമാനമായി താഴ്ന്നിരുന്നു. പദ്ധതിയുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.

കക്കി- ആനത്തോട്, പമ്പാ, മൂഴിയാര്‍ എന്നീ അണക്കെട്ടുകളുടെ ഷട്ടറുകള്‍ നേരിയ അളവിലാണ് ഉയര്‍ത്തി വച്ചിരിക്കുന്നത്. നദിയില്‍ ശക്തമായ ഒഴുക്ക് തുടരുന്നതിനാല്‍ പമ്പാ മണപ്പുറം വഴി ഇനിയും മറുകര കടക്കാന്‍ സാധിക്കുന്നില്ല. പമ്പാ കംഫര്‍ട്ട് സ്റ്റേഷന്‍, രാമമൂര്‍ത്തി മണ്ഡപം എന്നിവിടങ്ങളില്‍ കൂടി നദി ഇപ്പോഴും ഗതി മാറിയാണ് ഒഴുക്കുന്നത്.ആറ്റില്‍ ജലനിരപ്പു താഴ്‌ന്നെങ്കില്‍ മാത്രമേ ത്രിവേണി, നടപ്പാലം എന്നിവയുടെ അവസ്ഥ പൂര്‍ണമായും വിലയിരുത്താനാവൂ. നിലവില്‍ പാലത്തിനു സമീപത്തു നിന്നും വളരെ അകലെ കൂടിയാണു വെള്ളം ഒഴുക്കുന്നത്.

ശബരിമല തീര്‍ത്ഥാടനത്തിന് മൂന്നുമാസം മാത്രം ശേഷിക്കെ അപകടസാധ്യതയുള്ളതിനാല്‍ ഭക്തര്‍ക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ശബരിമലയില്‍ പ്രവേശനം അനുവദിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു. പമ്പയാര്‍ ഗതിമാറി ഒഴുകിയപ്പോള്‍ നടപന്തല്‍ ഒലിച്ചുപോയതും കെട്ടിടങ്ങള്‍ തകര്‍ന്നതും ഉള്‍പ്പെടെ നിരവധി നാശനഷ്ടങ്ങളാണ് ദേവസ്വം ബോര്‍ഡിന് ഉണ്ടായത്.

error: Content is protected !!