കണ്ണൂര്‍ കലക്ടര്‍ ഇങ്ങനെയാണ്…. വീഡിയോ കാണാം

കേരളം ഇന്നേ വരെ കണ്ടിട്ടില്ലാത്ത പ്രളയ ദുരിതമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. ദുരിത പേമാരിക്കിടയിലും നന്മ വറ്റാത്ത മലയാളികളുടെ കരുതലും സ്നേഹവും മനം നിറയ്ക്കുന്നതാണ്. പണമോ ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും ഈ ദിവസങ്ങളില്‍ മലയാളിക്ക് വിഷയമേ ആയിരുന്നില്ല. രക്ഷിക്കുക ഭക്ഷണം നല്‍കുക അല്ലെങ്കില്‍ അതിജീവനത്തിന് സഹായം നല്‍കുക എന്ന ഒരൊറ്റ ചിന്തയാണ് എല്ലാവരെയും നയിച്ചത്.

പ്രോട്ടോകോളും പദവിയും മാറ്റിവെച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും നിരവധി. അത്തരത്തിലൊരാളാണ് കണ്ണൂര്‍ ജില്ല കളക്ടര്‍ മീര്‍ മുഹമ്മദലി. കണ്ണൂരില്‍ മഴ ദുരന്തം വിതച്ചപ്പോള്‍ നേരിട്ടെത്തി സാന്ത്വനം പകര്‍ന്നു. മറ്റ് ജില്ലക്കാര്‍ സമാനതകളില്ലാത്ത ദുരന്തം അനുഭവിച്ചപ്പോള്‍ അവര്‍ക്കും കൈതങ്ങാകാന്‍ കണ്ണൂരിന്‍റെ സ്വന്തം കളക്ടര്‍ ശ്രമിച്ചു. കളക്ട്രേറ്റിലെത്തിയ അവശ്യ സാധനങ്ങള്‍ പാക്ക് ചെയ്യാനും എടുത്തുവെക്കാനും സാധാരണക്കാരനെ പോലെ അദ്ദേഹം കൂടെ നിന്നു.

കണ്ണൂര്‍ കളക്ട്രേറ്റില്‍ സാധനങ്ങള്‍  ലോഡ്   ചെയ്യുന്ന കളക്ടര്‍ വീഡിയോ

error: Content is protected !!