ആലക്കോട് റിസോര്‍ട്ട് നടത്തിപ്പുകാരന്‍ വെടിയേറ്റ് മരിച്ചു

ആലക്കോട് റിസോര്‍ട്ട് നടത്തിപ്പുകാരന്‍ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആലക്കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കാപ്പിമല മഞ്ഞപ്പുല്ലിലെ റിസോര്‍ട്ട് നോക്കിനടത്തുന്ന മാതമംഗലം പെരിങ്ങോം പെടേന സ്വദേശി മാണിയാടന്‍ ഭരതന്‍(51) നെയാണ് ഇന്ന് രാവിലെ 7.30 ഓടെ മരിച്ച നിലയില്‍ കണ്ടത്. റിസോര്‍ട്ടിന് സമീപത്തായി ഇന്ന് രാവിലെയാണ് കമിഴ്ന്ന് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്.

വലത് കക്ഷത്തിന് സമീപത്താണ് തോക്കുള്ളത്. വെടിയേറ്റ് തല ചിന്നി ചിതറിയ നിലയിലാണ്. ആത്മഹത്യയോ, അബദ്ധത്തില്‍ തോക്ക് പൊട്ടിയതോ ആവാനാണ് സാധ്യത എന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്‌.

error: Content is protected !!