എം.എം മണി ധിക്കാരിയും താന്തോന്നിയുമായ മന്ത്രിയെന്ന് കെ.സുരേന്ദ്രന്‍

മന്ത്രി എം.എം മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍. അവിവേകിയും ധിക്കാരിയും താന്തോന്നിയുമായ എംഎം മണി മന്ത്രി സ്ഥാനത്ത് തുടരുന്നത് കേരളത്തിന് അപമാനമാണെന്നാണ് സുരേന്ദ്രന്‍റെ പക്ഷം. ഉമ്മന്‍ ചാണ്ടിയായിരുന്നു മുഖ്യമന്ത്രിയെങ്കില്‍  പിണറായി വിജയനും കൂട്ടരും ഒരൗചിത്യബോധവുമില്ലാതെ സമരത്തിനിറങ്ങി കേരളത്തെ മറ്റൊരു ദുരന്തഭൂമിയാക്കുമായിരുന്നു എന്നും കെ സുരേന്ദ്രന്‍ ആരോപിക്കുന്നു. ഫെയ്സ് ബുക്ക് കുറിപ്പിലൂടെയാണ് ആരോപണം.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ഇത്രയും അവിവേകിയും ധിക്കാരിയും താന്തോന്നിയുമായ ഒരു മന്ത്രിയെ ഇനിയും അധികാരത്തിൽ നിലനിർത്തുന്നത് ഓരോ കേരളീയനും അപമാനമാണ്. ഈ ദുരന്തം ഡാമുകൾ തുറന്നുവിടാൻ വൈകിയതുമൂലമാണെന്ന് നാസ വരെ പറഞ്ഞിട്ടും ഇയാൾ മന്ത്രിയായി തുടരുന്നത് കേരളത്തിലായതുകൊണ്ടുമാത്രമാണ്. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്താണ് ഈ ദുരന്തമുണ്ടായതെങ്കിൽ പിണറായി വിജയനും കൂട്ടരും ഒരൗചിത്യബോധവുമില്ലാതെ സമരത്തിനിറങ്ങി കേരളത്തെ മറ്റൊരു ദുരന്തഭൂമിയാക്കുമായിരുന്നു. മനസ്സാക്ഷി പണയം വെച്ച പാർട്ടി അണികളും അവരെ പിന്തുണക്കുന്ന ജിഹാദികളും ഒരുപറ്റം മീഡിയയുമാണ് ഈ ഘട്ടത്തിലും പിണറായിക്കും മണിക്കും ഹാലേലൂയ പാടുന്നത്.

error: Content is protected !!