ഫ്‌ളോറിഡയില്‍ വീഡിയോ ഗെയിം ടൂര്‍ണമെന്റിനിടെ വെടിവെയ്പ്; മൂന്ന് മരണം

അമേരിക്കയെ നടുക്കി പിന്നെയും വെടിവെയ്പ്. ഫ്‌ളോറിഡയിലെ വെച്ചുനടന്ന വെടിവെയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു.

വെടിവെയ്പ്പ് നടത്തിയ ശേഷം ഇരുപത്തിനാലുകാരനായ ഡേവിഡ് കാറ്റ്‌സ് സ്വയം വെടിവെച്ചു മരിച്ചു. ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലയിലെ റസ്‌റ്റോറന്റിലാണ് ദാരുണമായ വെടിവെയ്പ് നടന്നത്.

അമേരിക്കയില്‍ തോക്ക് ഉപയോഗിക്കാനുള്ള നിബന്ധനകള്‍ സംബന്ധിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടന്നുവരവെയാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജാക്സണ്‍ വില്ലയില്‍ ഒരു ഹോട്ടലില്‍ വീഡിയോ ഗെയിം ടൂര്‍ണമെന്റ് നടക്കുന്നതിനിടെയാണ് അക്രമി നടത്തിയ വെടിയുതിര്‍ത്തത്. ഇന്ത്യന്‍സമയം ഇന്നലെ രാത്രി (പ്രാദേശിക സമയം ഉച്ചയ്ക്ക് 1.30)ആയിരുന്നു സംഭവം. 24 വയസുകാരനാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. ഇയാളുടെ ഉദ്ദേശം എന്തായിരുന്നെന്ന് വ്യക്തമല്ല. ഗെയിം ടൂര്‍ണമെന്റ് നടന്നുവരവെ ഒരാളുടെ ശരീരത്തില്‍ തോക്കിന്റെ ലേസര്‍ പതിക്കുന്നത് കണ്ടുവെന്നും തൊട്ടുപിന്നാലെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. 12 തവണ വെടിവെച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

error: Content is protected !!