ലോക്സഭാ തിരഞ്ഞെടുപ്പ്; സർവ്വകകക്ഷിയോഗം ഇന്ന്

2019ല്‍ നടക്കാനിരിക്കുന്ന  ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചുചേർത്ത സർവ്വകകക്ഷിയോഗം ഇന്ന് ദില്ലിയിൽ ചേരും. തെരഞ്ഞെടുപ്പ് കൂടുതൽ സുത്യാരമാക്കുന്നതിനും, സ്ത്രീകളുടെ പങ്കാളിത്തം കൂട്ടുന്നതിനുമുള്ള നടപടികളും, വോട്ടിംഗ് യന്ത്രം സംബന്ധിച്ച ആക്ഷേപങ്ങളും യോഗം ചർച്ച ചെയ്യും.

ഇതരസംസ്ഥാനങ്ങളിലുള്ളവരുടെ വോട്ടവകാശ വിനിയോഗവും, നിശബ്ദ പ്രചരണ സമയത്ത് അച്ചടിമാധ്യമങ്ങൾ വഴിയുള്ള പരസ്യം ഒഴിവാക്കണമെന്ന നിർദ്ദേശവും ചർച്ചയാകും. ഏഴ് ദേശീയ പാർട്ടികളുടെയും 51 സംസ്ഥാന പാർട്ടികളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും

error: Content is protected !!