ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞ ചിങ്ങം ഒന്നിന്

ഇ.പി.ജയരാജന്റെ സത്യപ്രതിജ്ഞ ചിങ്ങം ഒന്നിനു നടത്താന്‍  ധാരണ. വ്യവസായവകുപ്പു തന്നെ അദ്ദേഹത്തിനു ലഭിക്കും.നാളെ നടക്കുന്ന സംസ്ഥാന സമിതിയില്‍ ഇപിയുടെ മന്ത്രിസ്ഥാനത്തേക്കുറിച്ചു വ്യക്തത വരുമെന്ന് സിപിഎം പിബി അംഗം എസ്.രാമചന്ദ്രന്‍പിള്ള പറഞ്ഞു.ജയരാജൻ കൂടി എത്തുന്നതോടെ മന്ത്രിമാരുടെ എണ്ണം ഇരുപതാകും. സിപിഐക്ക് കാബിനറ്റ് പദവി നല്‍കാമെന്ന് ഇരുനേതൃത്വങ്ങളും ധാരണയായിട്ടുണ്ടെന്നാണു സൂചന. തിങ്കളാഴ്ച ഇടതുമുന്നണി യോഗത്തിനു ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

ഇ.പി.ജയരാജനെ മന്ത്രിസഭയിലേക്കു തിരിച്ചെത്തിക്കാനുള്ള ശ്രമം ധാര്‍മികമായി ശരിയല്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.വിജിലന്‍സ് എന്ന സംവിധാനത്തെപ്പോലും ഈ സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും ചെന്നിത്തല പറഞ്ഞു.

error: Content is protected !!