മന്ത്രി ഇ പി ജയരാജന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം

കണ്ണൂര്‍:വ്യവസായ മന്ത്രിയായ ശേഷം ആദ്യമായി കണ്ണുരിലെത്തിയ ഇ പി ജയരാജന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.രാവിലെ മലബാർ എകസ് പ്രസിൽ എത്തിയ മന്ത്രിയെ സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ഇ പി യോടൊപ്പം ഉണ്ടായിരുന്നു.

കെ കെ രാഗേഷ് എം പി,ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ വി സുമേഷ്, വൈസ് പ്രസിഡന്‍റ് പി പി ദിവ്യ, പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് കെ നാരായണൻ, നേതാക്കളായ പി ഹരീന്ദ്രൻ, പി വി ഗോപിനാഥ്, ടി കെ ഗോവിന്ദൻ , എൻ ചന്ദ്രൻ തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.

error: Content is protected !!