ഓണാവധി വെട്ടിച്ചുരുക്കിയെന്ന വ്യാജ വാര്‍ത്ത; പരാതിയുമായി വിദ്യാഭ്യാസ വകുപ്പ്

മഴക്കെടുതി മൂലം അവധി നൽകിയ ജില്ലകളിൽ ഓണാവധി വെട്ടിച്ചുരുക്കിയെന്ന പ്രചാരണം വ്യാജമാണെന്നു വിദ്യാഭ്യാസവകുപ്പ്. ഓണാവധി വെട്ടിച്ചുരുക്കിയെന്ന് സാമൂഹ്യമാധ്യമങ്ങളില്‍വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്നും വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ഡിപിഐയുടെ ഒഫീസ് അറിയിച്ചു.

മഴക്കെടുതി കാരണം അവധി നല്‍കിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ മാസം 24, 25, 26 എന്നീ ദിവസങ്ങളില്‍ മാത്രമേ അവധി ഉണ്ടായിരിക്കുകയുള്ളൂവെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു എന്ന വ്യാജ വാര്‍ത്തയാണ് വ്യാപകമായി പ്രചരിക്കപ്പെടുന്നത്. ഓണാവധി വെട്ടിച്ചുരുക്കിയിട്ടില്ല. നേരത്തെ അറിയിച്ചതുപോലെ 20ന് വൈകിട്ട് ആരംഭിക്കുന്ന ഓണാവധി 29 വരെയുണ്ടാകും. 30 വ്യാഴാഴ്ച ക്ലാസുകള്‍ പുനരാരംഭിക്കും.

 

 

error: Content is protected !!