ഇന്ത്യന്‍ കറന്‍സി അച്ചടിക്കാന്‍ ചൈനയ്ക്ക് കരാര്‍

ഇന്ത്യയുടെ കറൻസികൾ അച്ചടിക്കാൻ ചൈനയ്ക്ക് കരാർ ലഭിച്ചതായി റിപ്പോർട്ട്. ചൈനയിൽ കറൻസികളുടെ അച്ചടിക്കു മേൽനോട്ടം വഹിക്കുന്ന ചൈന ബാങ്ക്നോട്ട് പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷനെ ഉദ്ധരിച്ചു ചില ചൈനീസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നേപ്പാൾ, തായ്‌ലൻഡ്, ബംഗ്ലദേശ്, ശ്രീലങ്ക, മലേഷ്യ, ബ്രസീൽ, പോളണ്ട് തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും തങ്ങളുടെ കറൻസി അച്ചടിക്കാൻ ചൈനയ്ക്കു കരാർ നൽകിയെന്നാണ് റിപ്പോർട്ട്. ലോകത്ത് ഏറ്റവുമധികം കറൻസി നോട്ടുകൾ അച്ചടിച്ച് ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

സമീപ കാലം വരെ ചൈനയില്‍ വിദേശരാജ്യങ്ങളുടെ നേട്ടുകള്‍ അച്ചടിക്കുകയില്ലായിരുന്നു. പക്ഷേ 2013ല്‍ മറ്റു രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിനായി ചൈന ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി ആരംഭിച്ചു. ഇതിനു ശേഷമാണ് ചൈന മറ്റു രാജ്യങ്ങളുടെ നോട്ട് അച്ചടിക്കുന്നതിനുള്ള കരാര്‍ സ്വീകരിച്ചത് തുടങ്ങിയതെന്ന് ബാങ്ക് നോട്ട് പ്രിന്റ്ങ് ആന്‍ഡ് മൈനിങ് കോര്‍പറേഷന്‍ പ്രസിഡന്റ് ലിയു ഗുയ്ഷെങ് വ്യക്തമാക്കി.

വാര്‍ത്ത വന്നതോടെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ശശി തരൂര്‍ രംഗത്തെത്തിയിട്ടുണ്ട്.സംഭവം സത്യമാണെങ്കില്‍ ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കും. ഇതിലൂടെ പാകിസ്താന് കള്ളനോട്ട് എളുപ്പത്തില്‍ അടിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

error: Content is protected !!