മുഖ്യമന്ത്രി മൂന്ന് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മൂന്ന് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. രാവിലെ എട്ടുമണിക്ക് തിരുവനന്തപുരത്തുനിന്നും ഹെലികോപ്റ്റർ മാർഗ്ഗം ചെങ്ങന്നൂരിലെത്തുന്ന അദ്ദേഹം ദുരിതാശ്വാസ ക്യാന്പുകൾ  സന്ദർശിക്കും. കോഴഞ്ചേരിയിലെ ക്യാമ്പുകള്‍ സന്ദർശിച്ച ശേഷം അദ്ദേഹം ആലപ്പുഴയ്ക്ക് പോകും.

പിന്നീട് എറണാകുളം നോർത്ത് പറവൂറിലെ ക്യാന്പുകൾ സന്ദർശിക്കും. തുടർന്ന് തൃശ്ശൂർ ചാലക്കുടിയിലെ ക്യാന്പുകളിലെത്തും. വൈകീട്ട് നാലുമണിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തി അവലോകന യോഗത്തിൽ പങ്കെടുക്കും വിധമാണ് സന്ദർശനം.

error: Content is protected !!