കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് ആലപ്പുഴയിൽ

ജില്ലയെ ദുരിതത്തിലാഴ്ത്തിയ വെള്ളപ്പൊക്കത്തിന്റെയും കടൽക്ഷോഭത്തിന്റെയും  നാശനഷ്ടങ്ങൾ വിലയിരുത്താനും റിപ്പോർട്ട് സമർപ്പിക്കാനുമായി കേന്ദ്രസംഘം ഇന്ന് ജില്ലയിലെ കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിക്കും.

രാവിലെ 10 മണിയോടെ ആലപ്പുഴ ഗസ്റ്റ് ഹൗസിലെത്തുന്ന സംഘം ജില്ല കളക്ടറും മറ്റ് ഉദ്യോഗസ്ഥരുമായി പ്രാഥമിക ചർച്ച നടത്തും. തുടർന്ന് കുട്ടനാട് ദുരിത ബാധിത പ്രദേശങ്ങൾ, ആലപ്പുഴ-ചങ്ങനാശേരി റോഡിലെ വെള്ളക്കെട്ട് എന്നിവിടങ്ങൾ സന്ദർശിക്കും.

ഉച്ചയ്ക്ക് ശേഷം അമ്പലപ്പുഴ താലൂക്കിലെ മാധവമുക്ക്, വളഞ്ഞവഴി എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. പിന്നീട് തൃപ്പെരുന്തുറ, കുരട്ടിശ്ശേരി, കാർത്തികപ്പള്ളി താലൂക്കിലെ കടൽക്ഷോഭബാധിത പ്രദേശങ്ങൾ എന്നിവിടങ്ങൾ കൂടി സന്ദർശിച്ച ശേഷം തിരുവനന്തപുരത്തേക്ക് പോകും.

 

error: Content is protected !!