ചൈന, ഇറാൻ തുടങ്ങിയ രാജ്യങ്ങളുമായി ഇടപാട് വേണ്ട; സംസ്ഥാനങ്ങളോട് കേന്ദ്രം

ചൈന, ഇറാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ‘ശ്രദ്ധ വേണ്ട രാജ്യങ്ങളു’മായി സംസ്ഥാനങ്ങൾ നേരിട്ടു ബന്ധപ്പെടരുതെന്നു കേന്ദ്രം. ഈ രാജ്യങ്ങളുമായി നടത്തുന്ന ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെടുന്ന ഏത് ആശയവിനിമയവും കേന്ദ്രസർക്കാരിലൂടെ മാത്രമേ ആകാവൂ എന്നാണ് ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസുമായും മറ്റും കരുതല്‍ വേണ്ട ചില വിദേശരാജ്യങ്ങളിലെ സംഘടനകള്‍, ഏജന്‍സികള്‍ തുടങ്ങിയവ സഹകരണം, പരിശീലനം, ആശയവിനിമയം തുടങ്ങിയവയുമായി ബന്ധപ്പെട്ട് നേരില്‍ ബന്ധപ്പെടുകയും ക്ഷണക്കത്തുകള്‍ അയക്കുകയും ചെയ്തത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് പുതിയ തീരുമാനം. ഇത്തരത്തിലുള്ള എല്ലാ കാര്യങ്ങളും ഇനി കേന്ദ്രകത്തിന്റെ അറിവോടെയെ പാടുള്ളു എന്നാണ് കത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ആഭ്യന്തര സുരക്ഷാ സഹകരണത്തിന്റെ കാര്യത്തില്‍ പാകിസ്താന്‍, ചൈന, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മയക്കുമരുന്ന്, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ഇറാഖ്, ഇറാന്‍, സിറിയ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെയും ശ്രദ്ധ വേണ്ട രാജ്യങ്ങളുടെ പട്ടികയില്‍ അടയാളപ്പെടുത്താറുണ്ട്.

error: Content is protected !!