ഫാന്‍സ് അസോസിയേഷന്‍ നടത്തുന്നത് ഗുണ്ടാപ്രവര്‍ത്തനം; ഇന്ദ്രന്‍സ്

സിനിമാ താരങ്ങളുടെ ഫാൻസ് അസോസിയേഷനുകൾ നടത്തുന്നതു ഗുണ്ടാപ്രവർത്തനമാണെന്നു നടൻ ഇന്ദ്രൻസ്. പാലക്കാട് പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെറുപ്പക്കാരെ വഴിതെറ്റിക്കാനുള്ളതാണ് ഇത്തരം അസോസിയേഷനുകൾ. ഭാവിയിൽ കുപ്രസിദ്ധ ഗുണ്ടകളായി വരുന്നത് ഇത്തരക്കാരായിരിക്കും.

മറ്റൊരു നടന്റെ സിനിമകൾ കൂവിത്തോൽപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ വൃത്തികേടാണ്. ഇവരെ വളർത്താൻ ആരെങ്കിലും പണം മുടക്കുന്നുണ്ടെങ്കിൽ അതു തെറ്റാണ്. സംസ്ഥാന സിനിമ അവാർഡ് വിതരണത്തിൽ മോഹൻലാൽ പങ്കെടുക്കുന്നതിനെ എതിർക്കാനാകില്ല. ആളുകളുടെ മുന്നിൽവച്ച് അവാർഡ് വാങ്ങണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. അവാർഡ് നൽകുമ്പോൾ ആരും എത്തിയില്ലെങ്കിൽ അതിനെ വിമർശിക്കും. ആരെയെങ്കിലും വിളിച്ചാൽ അതിനെയും എതിർക്കും. അവാർഡ് ജനകീയമാകണമെങ്കിൽ എല്ലാവരും വരണം.

ദിലീപിനെ അമ്മ സംഘടനയിൽ തിരിച്ചെടുത്തിട്ടില്ല. യോഗത്തിൽ അതിനെപ്പറ്റി ആരോ ചോദിച്ചതല്ലാതെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നാണ് അറിവ്. വിവാദങ്ങളൊന്നും സിനിമയെ ബാധിച്ചിട്ടില്ലെന്നും പുതിയ ചെറുപ്പക്കാർ ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!