ഇത് പാന്‍റാണോ ഷൂ ആണോ; ജനിഫര്‍ ലോപ്പസിനോട് ആരാധകര്‍
ഹോളിവുഡ് നടിയും പാട്ടുകാരിയുമൊക്കെയാണ് ജനിഫര്‍ ലോപ്പസ്. കഴിഞ്ഞ ദിവസം അവര്‍ ധരിച്ച ഒരു ബൂട്ട്‌സ് ചിലരെ എങ്കിലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇത് പാന്റാണോ അതോ ബൂട്ട്‌സ് ആണോ എന്ന സംശയമാണ് ആളുകളെ കുഴപ്പിച്ചത്. ഒറ്റനോട്ടത്തില്‍ പാന്റ് അരയില്‍നിന്ന് ഊരി മുട്ടറ്റം എത്തിയിരിക്കുന്നതാണ് എന്ന് തോന്നുമെങ്കിലും സൂക്ഷിച്ച് നോക്കിയാല്‍ മനസ്സിലാകും അത് ബൂട്ടാണെന്ന്.
ജീന്‍സ് മോഡലില്‍ വെര്‍സെയ്‌സ് എന്ന കമ്പനി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ബൂട്ട്‌സിന് പോക്കറ്റുകളും ബെല്‍റ്റുമൊക്കെ ഉള്ളത് കൊണ്ട് പെട്ടെന്ന് തെറ്റിദ്ധരിക്കപെടുന്നുണ്ട്. ട്വിറ്ററില്‍ ഇത് സംബന്ധിച്ച വലിയ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഒട്ടുമിക്ക ആളുകളും ജെനിഫര്‍ ലോപ്പസിനെ കളിയാക്കുകയാണ് ചെയ്യുന്നത്.