ശബരിമലയിലെ സ്ത്രീ പ്രവേശം; ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

ശബരിമലയിൽ ദേവസ്വം ബോർഡിന്റെ അധികാരങ്ങളിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. ശബരിമലയുമായി ബന്ധപ്പെട്ട നിയപരമായ കാര്യങ്ങളാണ് പരിശോധിക്കുക. ശബരിമലയിലെ ഭരണകാര്യങ്ങളിൽ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. ശബരിമലയില്‍ പത്തിനും അൻപതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

എന്നാല്‍, ശബരിമല ക്ഷേത്ര ആചാരങ്ങള്‍ ബുദ്ധമത വിശ്വാസത്തിന്റെ തുടര്‍ച്ചയാണെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കോടതിയില്‍ നിലപാട് സ്വീകരിച്ചു. എന്നാല്‍, ഈ വാദങ്ങള്‍ നിലനില്‍ക്കില്ലെന്നും വസ്തുതകള്‍ നിരത്തി അവ കോടതിക്ക് ബോധ്യമാകുന്ന രീതിയില്‍ തെളിയിക്കണമെന്നും സുപ്രീംകോടതി നിലപാട് എടുക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, ഇന്ദു മല്‍ഹോത്ര, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ഭരണഘടനാ ബെഞ്ചാണ് കേസിന്റെ വാദം കേള്‍ക്കുന്നത്.

error: Content is protected !!