ആര്‍ത്തവം ആഡംബരമാകില്ല; സാനിറ്ററി നാപ്കിനെ നികുതിയില്‍ നിന്ന്‍ ഒഴിവാക്കിയേക്കും

ഈ മാസം 21-ന് ചേരുന്ന ജി.എസ്.ടി കൗണ്‍സിലില്‍ സാനിറ്ററി നാപ്കിന്‍, കൈത്തറി, കരകൗശല വസ്തുക്കള്‍ക്ക് നികുതിയിളവ് നല്‍കുന്ന തീരുമാനം ഉണ്ടായേക്കും. പൊതുതിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ സാനിറ്ററി നാപ്കിനിനെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കാനും കെത്തറി, കരകൗശല വസ്തുക്കള്‍ക്ക് നിലവിലെ 12 ശതമാനത്തില്‍ നിന്നും 5 ശതമാനത്തിലേക്ക് കുറയ്ക്കാനുമാണ് സാധ്യത.

സര്‍ക്കാരിന്റെ വരുമാനത്തെ വലിയ തോതില്‍ ബാധിക്കാത്ത, നിത്യം ഉപയോഗിക്കുന്ന ചെറുകിട സാധനങ്ങള്‍ക്കായിരിക്കും ചരക്ക് സേവന നികുതി പുനര്‍നിര്‍ണയിക്കുക. ഉയര്‍ന്ന സ്ലാബിലുള്ള ഉല്‍പന്നങ്ങളുടേയോ, സേവനങ്ങളുടേയോ നികുതിയില്‍ മാറ്റം വരുത്തില്ലെന്നാണ് സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞത്. പഞ്ചസാരയ്ക്ക് ചുമത്തിയിരിക്കുന്ന സെസ് ജി.എസ്.ടി കൗണ്‍സിലിന്റെ അജണ്ടയിലുണ്ടോയെന്ന് ഉറപ്പില്ലെങ്കിലും പഞ്ചസാരയുടെ അസംസ്‌കൃത വസ്തുവായ എതനോളിന്റെ നികുതി 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കിയേക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജി.എസ്.ടി പാനലിന്റെ നിലവിലെ അധ്യക്ഷനായ അസം ധനകാര്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മയ്ക്ക് പഞ്ചസാരയ്ക്ക് മേലിലുള്ള സെസില്‍ അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പഞ്ചസാരയുടെ സെസ് എടുത്തു കളയുകയാണെങ്കില്‍ പകരം ആഢംബര വസ്തുക്കളുടെ മേല്‍ ഒരു ശതമാനം അധിക സെസ് ചുമത്തും.

അടുത്ത ശനിയാഴ്ച(ജൂലൈ 21)യാണ് ജി.എസ്.ടി കൗണ്‍സിലിന്റെ പൂര്‍ണ യോഗം ചേരുന്നത്. മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ജി.എസ്.ടിയുടെ പൂര്‍ണ യോഗം ചേരുന്നത്. സാനിറ്ററി നാപ്കിന്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വിവിധ സ്ത്രീ സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ഉയരുകയും, എന്തുകൊണ്ട് സാനിറ്ററി നാപ്കിനെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കിയില്ലായെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.

ഇന്ധനങ്ങള്‍ക്ക്​ ചരക്കുസേവന നികുതി(ജി.എസ്.ടി) ഏര്‍പ്പെടുത്താനുള്ള തീരുമാനവും  21ന് ചേരുന്ന ജി.എസ്.ടി കൗണ്‍സിലില്‍ ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്ര​കൃ​തി​വാ​ത​ക​വും വി​മാ​ന ഇ​ന്ധ​ന​വു​മാ​കും ആ​ദ്യം പ​രി​ഗ​ണി​ക്കു​ക. ച​ര​ക്കു ​സേ​വ​ന നി​കു​തി​യു​ടെ ഉ​യ​ര്‍ന്ന നി​ര​ക്കാ​യ 28 ശ​ത​മാ​നം സ്ലാ​ബി​ലാ​യി​രി​ക്കും ഇന്ധനങ്ങളെ ഉ​ള്‍പ്പെ​ടു​ത്തു​ക. ഇ​തി​നു ​പു​റമേ സംസ്ഥാ​നങ്ങളുടെ വി​ല്‍​പ​ന​ നി​കു​തി കൂ​ടി ഇ​ന്ധ​ന​ങ്ങ​ള്‍ക്ക് മേ​ല്‍ ചുമ​ത്തുന്ന കാര്യവും കൗണ്‍സിലില്‍ ചര്‍ച്ചയാവും.

2017 ജൂ​​ലൈ ഒ​ന്നു​ മുത​ല്‍ രാ​ജ്യ​ത്ത്​ ന​ട​പ്പാ​ക്കി​യ ച​ര​ക്കു​സേ​വ​ന നി​കു​തി​യി​ല്‍​ നി​ന്ന്​ ക്രൂ​ഡ്​ ഒാ​യി​ല്‍, പ്ര​കൃ​തി വാ​ത​കം, പെ​ട്രോ​ള്‍, ഡീ​സ​ല്‍, വി​മാ​ന ഇ​ന്ധ​നം എ​ന്നി​വ​യെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. രാജ്യത്ത് എണ്ണ കമ്പനികള്‍ ഇഷ്ടാനുസരണം ദിനം പ്രതി വില വര്‍സ്ഥാപ്പി ക്കുകയാണ്. ഇതിനെതിരെ രാജ്യത്ത് നില നില്‍ക്കുന്ന പ്രതിഷേധം തണുപ്പിക്കാനെങ്കിലും ഇന്ധനങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

error: Content is protected !!