ബിഷപ്പിനെതിരായ പരാതിയില്‍ കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്റര്‍ക്ക് സഹായ വാഗ്ദാനം

ജലന്ധർ ബിഷപ്പ് പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ വീണ്ടും നിര്‍ണായക വെളിപ്പെടുത്തല്‍.  പരാതിക്കാരിയായ കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്ററെ സ്വാധീനിക്കാൻ ശ്രമം നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. കാഞ്ഞിരപ്പള്ളിയിലോ റാന്നിയിലോ വീടും വസ്തുവും നല്‍കുമെന്നാണ് വാഗ്ദാനം. സിഎംഐ സഭയിലെ ഫാദര്‍ ജെയിംസ് എര്‍ത്തയിലാണ് ഫോണിലൂടെ വാഗ്ദാനം നല്‍കിയത്. ആവശ്യപ്പെടുന്ന സ്ഥലത്ത് മഠം പണിയാന്‍ സ്ഥലം നല്‍കാമെന്നും വാഗ്ദാനമുണ്ടായിരുന്നു. ഫോണ്‍ സന്ദേശം പൊലീസിന് കൈമാറുമെന്ന് സിസ്റ്ററുടെ വീട്ടുകാര്‍ പ്രതികരിച്ചു. ജലന്ധർ ബിഷപ്പിനെതിരെ നൽകിയ പരാതിയിൽ നിന്ന് പിന്മാറണമെന്നായിരുന്നു ആവശ്യമെന്നും വീട്ടുകാര്‍ വ്യക്തമാക്കി. ഫോൺരേഖ അന്വേഷണസംഘത്തിന് കൈമാറുമെന്ന് സിസ്റ്റർ അറിയിച്ചെന്നും തുറവൂർ സ്വദേശിയായ സിസ്റ്ററിന്റെ പിതാവ് വ്യക്തമാക്കി.

error: Content is protected !!