കാന്‍സറിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യാധുനിക സംവിധാനമൊരുക്കും: ആരോഗ്യ മന്ത്രി

കാന്‍സറിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിലെ ബ്ലഡ് ബാങ്കില്‍ പുതുതായി സജ്ജീകരിച്ച അത്യാധുനിക സംവിധാനങ്ങളുടെയും ന്യൂക്ലിക്ക് ആസിഡ് ടെസ്റ്റിംഗ് ലാബിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നുആരോഗ്യ മന്ത്രി. അര്‍ബുദ ചികിത്സക്കായി അത്യാധുനിക സംവിധാനങ്ങളാണ് സര്‍ക്കാര്‍ സജ്ജമാക്കുന്നത്. എല്ലാ ആശുപത്രികളിലും കീമോ തെറാപ്പി ചെയ്യാനുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു അഡ്വ.എ എന്‍.ഷംസീര്‍ എംഎല്‍എ.അധ്യക്ഷനായി. എംസിസി ഡയരക്ടര്‍ ഡോ.സതീശന്‍ ബാലസുബ്രമ്മണ്യം, കൗണ്‍സിലര്‍ കെ ഇ ഗംഗാധരന്‍, എംസിസി നിര്‍വാഹക സമിതി അംഗം എംസി പവിത്രന്‍, ഡോ. സംഗീത കെ നായനാര്‍ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!