കണ്ണൂരില്‍ വീട്ടില്‍ കയറി മോഷണം

കണ്ണൂര്‍: മാങ്ങാട് വീടിന്‍റെ ഗ്രില്‍ തകര്‍ത്ത് അകത്തു കയറി മോഷണം. മങ്ങാട് ഹാജി മൊട്ടയിലെ തൊക്കിലാട്ട് പുതിയപുരയിൽ മുഹമ്മദ് (65) ന്റെ വീട്ടിലാണ് മോഷണം നടന്നത്. മകളുടെ വീട്ടിൽ പോയ മുഹമ്മദ് ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.

പുറക് വശത്തെ ഗ്രിൽസ് തകർത്ത നിലയിലാണ്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച പണവും റാഡോ വാച്ചും കള്ളൻ കൊണ്ടുപോയി. ദേശിയപാത വികസനത്തിന്റെ ഭാഗമായി മുഹമ്മദിന്റെ വീട്ഏറ്റെടുത്തിരുന്നു.അത് കൊണ്ട് തന്നെ ഇയാൾ ഇടക്കിടക്ക് പാപ്പിനിശ്ശേരിയിലെ മകളുടെ അടുത്ത് താമസിക്കാൻ പോകാറുണ്ട്. വിവരമറിഞ്ഞ് കണ്ണപുരം എസ്.ഐ.മഹേഷ്.ആർ.നായർ സ്ഥലത്ത് എത്തി

error: Content is protected !!