ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയെ ബിജെപി തകര്‍ത്തു; മന്‍മോഹന്‍സിങ്

ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയെ ക്രമാനുഗതമായി ബിജെപി പൊളിച്ചുവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. നാലു വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് ബിജെപി യുപിഎ സര്‍ക്കാര്‍ നേടിയ വളര്‍ച്ചയെ തരിപ്പണമാക്കി.

ജനങ്ങള്‍ക്ക് ഇന്ന് ബാങ്കിംഗ് മേഖലയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ കര്‍ഷകര്‍ പലവിധ പ്രതിസന്ധികളും അഭിമുഖീകരിക്കുന്നുണ്ട്. മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കാരണം രാജ്യത്തിന് കനത്ത നഷ്ടമാണ് വന്നിരിക്കുന്നത്. കൃത്യമായ പഠനം നടത്താതെ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഫലമാണിത്.

കാലങ്ങളായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ പരിണിത ഫലമായിട്ടാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറിയത്. പക്ഷേ ഇപ്പോള്‍ ബിജെപി ക്രമാനുഗതമായി സമ്പദ് വ്യവസ്ഥയെ പൊളിക്കുകയാണ്.

രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയുടെ ആഴം തിരിച്ചറിയാത്ത രീതിയില്‍ കണക്കുകളില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വിലയില്‍ 110 ശതമാനമാണ് വര്‍ധന വരുത്തിയിരിക്കുന്നത്. അതേസമയം, അന്തര്‍ദേശീയ തലത്തില്‍ ഇന്ധന വില 67 ശതമാനം കുറഞ്ഞു. ഇതിനു പുറമെ വലിയ തോതില്‍ കേന്ദ്രം നികുതി വര്‍ധിപ്പിച്ചു. 10 ലക്ഷം കോടി രൂപ ഇതിലൂടെ സമാഹരിക്കുന്നതിന് കേന്ദ്രം പദ്ധതിയിട്ടു. പക്ഷേ ഈ തുക എന്തിന് വേണ്ടിയാണ് ചെലവഴിച്ചതെന്നും ബിജെപി പറയണം.

നോട്ട് നിരോധനമെന്ന മണ്ടത്തരം ഒഴിവാക്കമായിരുന്നു. ജിഎസ്ടി നടപ്പാക്കിയത് തെറ്റായ രീതിയിലാണ്. ഇതു കാരണം ചെറുകിട വ്യാപരികള്‍ കഷ്ടപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

error: Content is protected !!