വീട്ടമ്മയുടെ ഫോട്ടോ അശ്ലീല ഫോട്ടോ ആക്കി പ്രചരിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ പരിയാരത്തെവീട്ടമ്മയുടെ ഫോട്ടോ അശ്ലീല ഫോട്ടോ ആക്കി പ്രചരിപ്പിച്ച കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ്റ്റ് ചെയ്തു .വിളയാങ്കോട് കുളപ്പുറം സ്വദേശികളായ മനവിൽ വീട്ടിൽ വിപിൻരാജ് (22) പുതിയാട്ടിൽ കൃഷ്ണകിരൺ (23) എന്നിവരെയാണ് പരിയാരം എസ്.ഐ. വി.ആർ. വിനീഷ് അറസ്റ്റ് ചെയ്തത്.

ഫോട്ടോ ഫേസ് ബുക്കില്‍ നിന്നും എടുത്ത് മോര്‍ഫ് ചെയ്തു അശ്ലീല ഫോട്ടോ ആക്കി പ്രച്ചരിപിച്ചു എന്ന കുളപ്പുറം സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. വ്യക്തിവിരോധമാണ് ചിത്രം എഡിറ്റ് ചെയ്തതിന് പിന്നിലെന്നാണ് സൂചന. യുവാക്കളുടെ മൊബൈൽ ഫോണിൽ തന്റെ ഫോട്ടോ ഉണ്ടെന്ന് മനസ്സിലാക്കിയ യുവതി ബന്ധുക്കളുടെ സഹായത്തോടെ പോലീസിൽ പരാതിനൽകുകയായിരുന്നു.

error: Content is protected !!