ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഗ്രാമങ്ങളില്‍സഹായ കേന്ദ്രം തുടങ്ങുന്നു ;വായനശാലകളെയും സാംസക്കാരിക കേന്ദ്രങ്ങളെയും തെരഞ്ഞെടുക്കും

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നടപ്പിലാക്കു ഗ്രാമങ്ങളില്‍ പിആര്‍ഡി സഹായ കേന്ദ്രം പ്രൊജക്ടിലേക്ക് വായനശാലകളെയും സാംസക്കാരിക കേന്ദ്രങ്ങളെയും തെരഞ്ഞെടുക്കും. ജില്ലാ ഭരണകൂടത്തിന്റെയും ലൈബ്രറി കൗസിലിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് പരിപാടി നടപ്പിലാക്കുത്.

സര്‍ക്കാരിന്റെയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും ക്ഷേമ പദ്ധതികളെയും ചികിത്സ, ധനസഹായ പദ്ധതികളെയും കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുതിന് എല്ലാ ഗ്രാമങ്ങളിലും പ്രത്യേക സംവിധാനം ഒരുക്കുകയെതാണ് ഈ പരിപാടിയുടെ ലക്ഷ്യം. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി പ്രഖ്യാപിച്ചത്. ജൂലൈയില്‍ പിആര്‍ഡി സഹായ കേന്ദ്രത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ നടത്താന്‍ ജില്ലാതല മോണിറ്ററിങ്ങ് കമ്മിറ്റി തീരുമാനിച്ചു.

ആദ്യഘ’മെ നിലയില്‍ എല്ലാ തദ്ദേശസ്ഥാപന പരിധിയിലും ഒരു കേന്ദ്രം ആരംഭിക്കും. തുടര്‍് പരമാവധി സ്ഥലങ്ങളില്‍ സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ടതുണ്ടെ് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു.ഒരു പഞ്ചായത്ത്/നഗരസഭ പരിധിയില്‍ കുറഞ്ഞത് ഒരു കേന്ദ്രമാണ് ആദ്യഘ’ത്തില്‍ തെരഞ്ഞെടുക്കുത്.

എല്ലാ വിഭാഗമാളുകള്‍ക്കും ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ എത്താവുതായിരിക്കണം കേന്ദ്രം. സ്വന്തമായോ, വാടകക്കോ സൗകര്യപ്രദമായ കെ’ിട സൗകര്യം ഉണ്ടാവണം. സദ്ധ സേവനമെ നിലയില്‍ സഹായ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നടത്താന്‍ സദ്ധമായിരിക്കണം. കമ്പ്യൂ’റും ഇന്റര്‍നെറ്റ് സൗകര്യവും ഉണ്ടാവുന്നത് അഭിലഷണീയം. ജില്ലാ ലൈബ്രറി കൗസില്‍ വഴിയാണ് കേന്ദ്രങ്ങളെ തെരഞ്ഞെടുക്കുത്. തദ്ദേശസ്ഥാപനങ്ങള്‍ക്കും പിആര്‍ഡി കേന്ദ്രങ്ങള്‍ ആരംഭിക്കുതിന് വായനാലകളെയും സാംസ്‌കാരിക കേന്ദ്രങ്ങളെയും നിര്‍ദേശിക്കാം.

അപേക്ഷകള്‍ ജില്ലാ ഇന്‍ഫര്‍ഷേന്‍ ഓഫീസില്‍ ജൂലൈ 25 നകം സമര്‍പ്പിക്കാവുതാണ്. ജില്ലാ തല മോണിറ്ററിങ്ങ് കമ്മിറ്റി അപേക്ഷകള്‍ പരിശോധിച്ച് അനുയോജ്യമായവയെ പിആര്‍ഡി സഹായ കേന്ദ്രമായി നിശ്ചയിക്കും. ജില്ലാ ആസൂത്രണ സമിതി അധ്യക്ഷന്‍ ചെയര്‍മാനും ജില്ലാ കലക്ടര്‍ ഡയറക്ടറുമായുള്ളതാണ് ജില്ലാതല മോണിറ്ററിങ്ങ് കമ്മിറ്റി. ജില്ലാ ഇന്‍ഫര്‍ഷേന്‍ ഓഫീസര്‍ (കോ ഓര്‍ഡിനേറ്റര്‍), പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍, ജില്ലാ ലൈബ്രറി കൗസില്‍ സെക്ര’റി എിവര്‍ അംഗങ്ങളാണ്.

 

error: Content is protected !!