ഡബ്ല്യു സി സിയില്‍ നിന്ന്‍ മഞ്ജു വാരിയര്‍ രാജിവെച്ചതായി വ്യാജപ്രചരണം

മലയാള സിനിമയിലെ വനിതാ സംഘടനയായ വിമൻ ഇൻ സിനിമ കലക്ടീവിൽ (ഡബ്യുസിസി)നിന്ന് നടി മഞ്ജു വാരിയർ രാജിവച്ചതായി വ്യാജപ്രചാരണം. അമ്മ പ്രസിഡന്റായ നടൻ മോഹൻലാലിനെ ഇക്കാര്യം അറിയിച്ചതായിട്ടായിരുന്നു പ്രചാരണം. എന്നാൽ ഇത്തരമൊരു കത്ത് ഇന്നലെ രാത്രിവരെ ഡബ്ല്യുസിസിക്കു കിട്ടിയിട്ടില്ല. കത്ത് ഒരാഴ്ച മുൻപു നൽകിയെന്നായിരുന്നു പ്രചാരണം.

ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിയിലെ നാലു നടിമാർ രാജിവച്ചിരുന്നു. യുവനടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം ആദ്യം മുന്നോട്ടുവച്ചതു മഞ്ജുവായിരുന്നു. നടിക്കു പിന്തുണ നൽകുന്നതിലും സംഘടന രൂപീകരിക്കുന്നതിലും അവർ മുൻപന്തിയിലുണ്ടായിരുന്നു. അതിനാൽ തന്നെ മഞ്ജുവിന്റെ നിലപാടെന്താകുമെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു എല്ലാവരും.

ഇത്തരമൊരു സാഹചര്യത്തിലാണു മഞ്ജു വാരിയരുടെ രാജി വാർത്ത സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചത്. നിലവിൽ സ്റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ടു വിദേശത്താണു മഞ്ജു.

error: Content is protected !!