മഞ്ജു വാരിയര്‍ ഡബ്ല്യുസിസി വിട്ടുവെന്നത് വ്യാജപ്രചരണം

യുഎസ്, കാനഡ രാജ്യങ്ങളിലെ യാത്രകള്‍ക്കുശേഷം നടി മഞ്ജു വാരിയര്‍ തിരിച്ചെത്തി. ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതിനെച്ചൊല്ലിയുള്ള വിവാദങ്ങളെക്കുറിച്ചു മഞ്ജു തൽക്കാലം പ്രതികരിക്കില്ലെന്നാണ് വിവരം. വിമൻ ഇൻ സിനിമ കലക്ടീവിൽനിന്ന് (ഡബ്ല്യുസിസി) മഞ്ജു രാജിവച്ചിട്ടില്ലെന്നും ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കപ്പടും, അതുവരെ പരസ്യപ്രതികരണത്തിനില്ലെന്നും മഞ്ജുവിനോട് അടുപ്പമുള്ളവര്‍ അറിയിച്ചു.

ഡബ്ല്യുസിസിയിലെ മറ്റ് അംഗങ്ങളുമായി മഞ്ജു ഭിന്നതയിലാണെന്നും തുടര്‍ന്ന് സംഘടനയില്‍നിന്നു രാജിവച്ചശേഷമാണു യുഎസിലേക്കു പോയതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. യുഎസിലും കാനഡയിലും പുരസ്കാരച്ചടങ്ങുകളില്‍ പങ്കെടുത്ത മഞ്ജു പിന്നീട് സഹപ്രവര്‍ത്തകരോടും സുഹൃത്തുക്കളോടുമൊത്തു കാനഡയില്‍ കുറച്ചുകാലം ചെലവഴിച്ചശേഷമാണു നാട്ടില്‍ തിരിച്ചെത്തിയത്.

error: Content is protected !!