ലോറി സമരം ഏഴാം ദിവസം: സംസ്ഥാനത്ത് അരി വരവ് കുറഞ്ഞു

ലോറി സമരം ഒരാഴ്ച പിന്നിട്ടതോടെ കേരളത്തിലേക്കുള്ള അരിയുടെ വരവ് ഗണ്യമായി കുറഞ്ഞു.സമരം തുടര്‍ന്നാല്‍ ഓണക്കാല വിപണിയെ ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍. ജനപ്രിയ ബ്രാൻഡുകളുടെ വില കൂടാനും സാധ്യതയുണ്ട്.

ദിനം പ്രതി ശരാശരി 75 ലോറികളാണ് അരിയുമായി കൊല്ലം മാര്‍ക്കറ്റില്‍ എത്തിയിരുന്നത്..ഇപ്പോള്‍ അത് നാലിലൊന്നായി കുറഞ്ഞു. ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെയാണ് കേരളം ഏറ്റവുമധികം അരിക്കായി ആശ്രയിച്ചിരുന്നത്.

കര്‍ക്കിടക മാസമായതിനാല്‍ പൊതുവെ അരിക്കിപ്പോള്‍ വിറ്റ് വരവ് കുറവാണ്. ചിങ്ങത്തില്‍ ധാരാളം വിവാഹങ്ങളും ഓണവും വരുന്നതിനാല്‍ ഇപ്പോഴേ ശേഖരിക്കാറാണ് പതിവ്. അത് നടക്കുന്നില്ല.നിലവിലുള്ള സ്റ്റോക്കും തീര്‍ന്ന് വരുന്നു.ലോറി സമരം തുടര്‍ന്നാല്‍ ജയ,സുരേഖ,മട്ട എന്നിവയ്ക്ക് അടുത്തയാഴ്ചയോടെ പൊതുവിപണിയിൽ വില വ്യത്യാസമുണ്ടാകും.

error: Content is protected !!