സ്മാര്‍ട്ടായി സംസ്ഥനത്തെ പൊതുവിദ്യാലയങ്ങള്‍

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 40083 ക്ലാസ് മുറികൾ പൂർണമായും ഹൈടെക്കായി മാറി. ഇവയ്ക്കാവശ്യമായ ലാപ്‌ടോപ്പ്, പ്രൊജക്ടർ, മൗണ്ടിങ്‌ കിറ്റ്, യു.എസ്.ബി. സ്പീക്കർ എന്നിവയുടെ വിതരണം കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ്‌ ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പൂർത്തിയാക്കി. ഇതിനു പുറമേ സ്കൂൾ ലാബുകൾക്ക് അധികമായി അനുവദിച്ച 16500 ലാപ്‌ടോപ്പുകളുടെ വിതരണവും ഈ ആഴ്ച പൂർത്തിയാക്കും.

ഈ മാസംതന്നെ സംസ്ഥാനത്തെ എട്ടുമുതൽ 12 വരെ ക്ലാസുകളിലുള്ള മുഴുവൻ കുട്ടികൾക്കും ഹൈടെക് ക്ലാസ് റൂം സംവിധാനം ഉപയോഗിക്കാനാകും.

സർക്കാർ എയ്ഡഡ് മേഖലകളിലെ ഹൈസ‌്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ആകെയുള്ള  4,752 സ്കൂളുകളിൽ 3676 സ്കൂളുകളിലും എല്ലാ ക്ലാസ് മുറികളും ഹൈടെക്കായി.
702 സ്കൂളുകളിൽ 70 ശതമാനം  ക്ലാസ് മുറികൾ ഹൈടെക്കായപ്പോൾ 315 സ്കൂളുകളിൽ 50 ശതമാനത്തിൽ   താഴെയേ ഹൈടെക‌്  ക്ലാസ‌് മുറികളെ  ഹൈടെക്കായിട്ടുള്ളു. ഏറ്റവും കൂടുതൽ ഹൈടെക് ക്ലാസ് മുറികൾ മലപ്പുറം ജില്ലയിലാണ് . 5,096 എണ്ണം. കോഴിക്കോട് 4,105, തൃശൂർ 3,497 രണ്ടും മൂന്നും സ്ഥാനങ്ങളിൽ.  59 സ്കൂളുകളിൽ ഒരു ക്ലാസ് മുറിയും (ആകെ 439 ക്ലാസ്‌മുറികൾ) ഹൈടെക്കായിട്ടില്ല.

ഹൈടെക് ഉപകരണങ്ങൾ സ്ഥാപിക്കാനാവശ്യമായ  നിർമാണപ്രവർത്തനങ്ങൾ  പൂർത്തിയാകാത്തതാണ‌് കാരണം . കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാകുന്നതോടെ ഹൈടെക‌് ഉപകരണങ്ങളെത്തും.

 

error: Content is protected !!