കാറപകടത്തില്‍പ്പെട്ട യുവതിക്ക് തുണയായത് റേഡിയേറ്റര്‍

കഴിഞ്ഞ ഏഴ് ദിവസായി കാണാതായ യുവതിയെ ഒടുവില്‍ മലയിടുക്കുകളില്‍ നിന്ന് കണ്ടെത്തി. 23 കാരിയായ ഏഞ്ചല ഹെര്‍ണാണ്ടസ് ലോസേഞ്ചലസിലുള്ള സഹോദരിയെ കാണാന്‍ പോര്‍ട്ട്ലാന്‍റിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. പിന്നീട് ആരും അവരെ കണ്ടില്ല. ഏഞ്ചല വീട്ടിലെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഹൈവേയിലെ ഒരു പെട്രോള്‍ പമ്പിലെ സിസിടിവിയില്‍ ഏഞ്ചലയുടെ കാര്‍ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ചാണ് പിന്നീട് അന്വേഷണം പുരോഗമിച്ചത്.

വഴിയില്‍ കുറുകെ ചാടിയ മൃഗത്തെ രക്ഷിക്കാന്‍ വേണ്ടി കാര്‍ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കാര്‍ മലയിടുക്കിലേക്ക് വീഴുകയായിരുന്നു. റേഡിയേറ്ററിലെ വെള്ളം കുടിച്ചാണ് താന്‍ ദിവസവും കഴിഞ്ഞതെന്നും ഏഞ്ചല പറഞ്ഞു.

രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുമ്പോള്‍ അര്‍ദ്ധബോധാവസ്ഥയിലായിരുന്നു ഏഞ്ചല. അപകടത്തില്‍ തോളിന് പരിക്കേറ്റിട്ടുണ്ട്. മലയിടുക്കിന് താഴെ കടലായിരുന്നു. കാര്‍ മലയിടുക്കില്‍ കുടുങ്ങിയതിനാല്‍ കടലില്‍ പതിച്ചില്ല. ഇത് രക്ഷയായി

error: Content is protected !!