കയാക്കിംഗ് അനുവാദം കൂടാതെ നടത്തരുതെന്ന് കണ്ണൂര്‍ ഡി.ടി.പി.സി സെക്രട്ടറി

ജില്ലയില്‍ കയാക്കിംഗ് ഉള്‍പ്പെടെയുള്ള സാഹസിക വിനോദ പരിപാടികള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ പോലീസിന്റെയോ അനുവാദം കൂടാതെ നടത്തരുതെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. കണ്ണൂര്‍ ജില്ലയുടെ പല ഭാഗങ്ങളിലും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ പൊലീസിന്റെയോ അനുവാദം കൂടാതെ കയാക്കിംഗ് ഉള്‍പ്പെടെയുള്ള സാഹസിക വിനോദ പരിപാടികള്‍ അപകടകരമായി നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

error: Content is protected !!