ആലക്കോട്, കരുവഞ്ചാല്‍ പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കും

ചെറുപുഴ മുതല്‍ വള്ളിത്തോട് വരെയുള്ള 59.5 കിലോമീറ്റര്‍ മലയോര ഹൈവേയിലെ പ്രധാനപ്പെട്ട ആലക്കോട്, കരുവഞ്ചാല്‍ പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കുമെന്ന് കെ.സി. ജോസഫ് എം.എല്‍.എ. മലയോര ഹൈവേയിലെ പ്രധാന ബൈപ്പാസായ താവുകുന്ന്-പോത്തുകുണ്ട്-നടുവില്‍ ബൈപ്പാസ് നവീകരണവുമായി ബന്ധപ്പെട്ട യോഗങ്ങളിലാണ് എം.എല്‍.എ ഇക്കാര്യം പറഞ്ഞത്. റോഡ് നവീകരണത്തിന് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടുനല്‍കാനും തീരുമാനമായി.

ആലക്കോട്, കരുവഞ്ചാല്‍, നടുവില്‍ എന്നീ സ്ഥലങ്ങളിലാണ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗങ്ങള്‍ നടത്തിയത്. ഭൂവുടമകള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി-വ്യാപാരി-വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗങ്ങളില്‍ പങ്കെടുത്തു. ജില്ലാ ഫ്‌ളാഗ് ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 205 കോടി രൂപ ചെലവില്‍ മലയോര ഹൈവേയുടെ മെക്കാഡം ടാറിംഗ് പ്രവൃത്തി നടക്കുന്നത്.

error: Content is protected !!