കണ്ണൂർ പുതിയതെരുവിൽ വാഹനാപകടം ഒരാൾ മരിച്ചു;20 പേർക്ക് പരിക്ക്

കണ്ണൂർ പുതിയതെരുവിൽ പുലർച്ചെ 3 മണിയോടെയാണ് അപകടം നടന്നത്.
ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ബസ് പുതിയതെരു ഗണപതി മണ്ഡപത്തിനു സമീപമുള്ള മരത്തിൽ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ബസ്സ് ജീവനക്കാരനായ ആന്ധ്ര സ്വദേശി സീനു (45) ആണ് മരിച്ചത്.

8 പേർക്ക് ഗുരുതരമായി പരിക്കേറ്റു .ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സീനുവിന്റെ മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.പരിക്കേറ്റ മറ്റുള്ളവർ കണ്ണൂരിലെ AKG, കൊയ്ലി ആശുപത്രികളിൽ ചികിത്സയിലാണ്.

error: Content is protected !!