ആയിക്കരയിൽ മത്സ്യബന്ധന ബോട്ട് കടലിലകപ്പെട്ടു

കണ്ണൂർ ആയിക്കരയിൽ മൽസ്യബന്ധന ബോട്ട് കടലിലകപ്പെട്ടു. അഞ്ചു പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ശക്തമായ മഴയും കാറ്റും വീശാനുള്ള സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽനിന്നു മണിക്കൂറിൽ 35-55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനിടയുള്ളതിനാൽ കടൽ പ്രക്ഷുബ്ധമാവാനുള്ള സാധ്യത കണക്കിലെടുത്താണു മുന്നറിയിപ്പ്.

error: Content is protected !!