കണ്ണൂരിലെ വിവിധ ഗവ. ഐ.ടി.ഐകളില്‍ പ്രവേശനത്തിനുള്ള ആദ്യ ഘട്ട കൗൺസലിംഗ് ജൂലൈ 11 മുതല്‍

കണ്ണൂർ ഐ ടി ഐ യിൽ എൻ സി വി ടി മെട്രിക് കൗൺസലിംഗ് ജൂലൈ 11ന്

കണ്ണൂർ ഐ ടി ഐ യിൽ എൻ സി വി ടി മെട്രിക് പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചവരിൽ ഈഴവ/തീയ്യ/ഓപ്പൺ കാറ്റഗറി/മറ്റു പിന്നോക്ക ഹിന്ദു-240 വരെ, എസ് സി (ആൺ)190 വരെ, എസ് സി(പെൺ)175 വരെ, മുസ്ലീം (ആൺ) 230 വരെ, എസ് ടി – 190 വരെ, ഈഴവ/തീയ്യ/ഓപ്പൺ കാറ്റഗറി/മറ്റു പിന്നോക്ക ഹിന്ദു/മുസ്ലീം(പെൺ) – 200 വരെ, വിമുക്ത ഭടന്റെ ആശ്രിതർ – എല്ലാവരും, മറ്റു പിന്നോക്ക ക്രിസ്ത്യാനികൾ – 200 വരെ, മറ്റു പിന്നോക്ക ക്രിസ്ത്യാനികൾ(പെൺ) – 170 വരെ, ടെക്‌നിക്കൽ ഹൈസ്‌കൂൾ – 225 വരെ, ഓർഫൻ – എല്ലാവരും എന്നിങ്ങനെ ഇൻഡക്‌സ് മാർക്കുള്ള അപേക്ഷകർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 11ന് രാവിലെ 8 മണിക്ക് കൗൺസലിങ്ങിനായി കണ്ണൂർ ഐ ടി ഐ യിൽ ഹാജരാകണം.

കയ്യൂർ ഇ.കെ നായനാർ മെമ്മോറിയൽ ഗവ. ഐ.ടി.ഐ കൗൺസലിംഗ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കയ്യൂർ ഇ.കെ നായനാർ മെമ്മോറിയൽ ഗവ. ഐ.ടി.ഐയിലെ ഈ വർഷത്തെ പ്രവേശനത്തിന്റെ ആദ്യ ഘട്ട കൗൺസലിംഗ് എൻ.സി.വി.ടി മെട്രിക് ട്രേഡുകളിലേക്ക് ജൂലൈ 11-നും എസ്.സി.വി.ടി മെട്രിക് ട്രേഡുകളിലേക്ക് ജൂലൈ 13-നും രാവിലെ 9 മണിക്ക് നടത്തും. കൗൺസലിംഗിന് പങ്കെടുക്കേണ്ടുവരുടെ ഇൻഡക്‌സ് മാർക്ക് ചുവടെ.
എൻ.സി.വി.ടി മെട്രിക്ക്: ടി.എച്ച്.എസ്-180, എസ്,സി-160, ജനറൽ/ ഒ.ബി.എച്ച്/ഈഴവ-210, ഒ.ബി.എക്‌സ്-180, എൽ.സി-150. എസ്.ടി-190, മുസ്ലിം-155, എസ്,സി (വനിത)-130, ജനറൽ (വനിത)-170, ഒ.ബി.എച്ച് (വനിത)-155, ഈഴവ(വനിത)-150, എസ്.ടി (വനിത)-200, മുസ്ലിം (വനിത)-160.
എസ്.സി.വി.ടി. മെട്രിക്ക്: ടി.എച്ച്.എസ്-170, എസ്,സി/എൽ.സി-150, ജനറൽ/ ഒ.ബി.എച്ച്/ഈഴവ-190, ഒ.ബി.എക്‌സ്-190, എസ്.ടി-180, മുസ്ലിം-185, വനിത – അപേക്ഷിച്ച മുഴുവൻ പേരും ഹാജരാകേണ്ടതാണ്.
കൗൺസലിംഗിന് ഹാജരാകേണ്ടവർക്ക് തപാൽ മുഖേന അറിയിപ്പ് നൽകുന്നതല്ല. അർഹരായവർ രക്ഷിതാവിനോടൊപ്പം മുഴുവൻ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്. രണ്ട് വർഷ കോഴ്‌സുകളിലേക്ക് പ്രവേശന ഫീസായി 1,210 രൂപയും, ഒരു വർഷ കോഴ്‌സുകളിലേക്ക് പ്രവേശന ഫീസായി 900 രൂപയും, പി.ടി.എ ഫണ്ടും അഡ്മിഷൻ സമയത്ത് അടയ്‌ക്കേണ്ടതാണ്. റാങ്ക് ലിസ്റ്റ് www.itikayyur.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0467 2230980 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

മാടായി ഗവ. ഐ.ടി.ഐ കൗൺസലിംഗ് ജൂലൈ 13-ന്

മാടായി ഗവ. ഐ.ടി.ഐയിൽ ഈ വർഷത്തെ പ്രവേശനത്തിനായി അപേക്ഷ നൽകിയവർക്കുള്ള കൗൺസലിംഗ് ജൂലൈ 13-നു രാവിലെ 10 മണിക്ക് നടത്തും. ഓരോ വിഭാഗത്തിനും നേരെ കാണിച്ചിട്ടുള്ള ഇൻഡക്‌സ് മാർക്കും, അതിനു മുകളിലും ഉള്ളവർ എല്ലാ സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകൾ സഹിതം രക്ഷിതാവിനോടൊപ്പം ഹാജരാക്കേണ്ടതാണ്.
ഇൻഡക്‌സ് മാർക്ക്: ഈഴവ-200, ഈഴവ വനിത-175, മുസ്‌ലിം-200, മുസ്‌ലിം വനിത-170, ഒ.ബി.എച്ച്-200, ഒ.ബി.എച്ച് വനിത-165, ഒ.ബി.എക്‌സ്-200, ഒ.ബി.എക്‌സ് വനിത-175, ജനറൽ-200, ജനറൽ വനിത-180, എസ്.സി-190, എസ്.സി വനിത-170, എസ്.ടി-175, എസ്.ടി വനിത-195, എൽ.സി-165. ഫോൺ:0497 2876988.

error: Content is protected !!