ഇരിട്ടി കീഴൂരില്‍ ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം

കീഴൂരില്‍ ബസും ഇന്നോവയും തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. രണ്ടു  പേര്‍ക്ക് പരിക്ക്. തില്ലങ്കേരി കാവുമ്പടി സ്വദേശി മുനീര്‍ ആണ് മരിച്ചത്. സാരമായി പരിക്കേറ്റ രണ്ടു പേരെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരിട്ടി കീഴൂര്‍ കൂളിചേമ്പ്രയില്‍ ബുധനാഴ്ച  ഉച്ചയ്ക്ക് 2.30യോടെയായിരുന്നു അപകടം.ഇരിട്ടിയില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വരികയായിരുന്ന ഇന്നോവയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. മട്ടന്നൂര്‍ ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ഇന്നോവ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.അപകടത്തില്‍ ഇന്നോവ പൂര്‍ണ്ണമായും ബസിന്റെ മുന്‍ഭാഗവും തകര്‍ന്നു.അപകടത്തില്‍പ്പെട്ട ഇന്നോവയിലുണ്ടായിരുന്നവരെ ഓടികൂടിയ നാട്ടുകാരാണ് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലേക്ക് കൊണ്ടുപോകും വഴിയാണ് മുനീറിന്റെ മരണം സംഭവിച്ചത്.

അപകടത്തെ തുടര്‍ന്ന് ബസ് റോഡിന് കുറുകെയായി.ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ക്കും നിസാര പരിക്കേറ്റു.അപകടത്തെ തുടര്‍ന്ന് ഇരിട്ടി മട്ടന്നൂര്‍ റൂട്ടില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.അപകട വിവരം അറിഞ്ഞ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ സംഭവ സ്ഥലത്തെത്തിയിരുന്നു.തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് ബസും ഇന്നോവയും റോഡരികിലേക്ക് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.തുടര്‍ന്ന് ഇരിട്ടി ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി റോഡിലെ ഓയിലും ചെളിയും നീക്കം ചെയ്തു.

 

error: Content is protected !!