കനത്ത മഴ; കണ്ണൂരില്‍ വീട് തകര്‍ന്നു

തലശ്ശേരി: ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍  വീട് തകര്‍ന്നു. സ്ത്രീകളും കുട്ടികളും വീട്ടിലുണ്ടായിരുന്നെങ്കിലും വന്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. മഠത്തുംഭാഗം നവജ്യോതി ക്ലബ്ബിന് സമീപത്തെ പുത്തലോംകുന്നത്ത് ലക്ഷമിയുടെ വീടാണ് തകര്‍ന്നത.് വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. വീടിന്റെ ഓട് മേഞ്ഞ അടുക്കള ഭാഗവും കോണ്‍ക്രീറ്റ് ചെയ്ത ചിമ്മിനിയും വന്‍ ശ്ബദത്തോടെ നിലം പതിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ ശബ്ദം കേട്ട് നോക്കുമ്പോള്‍ അടുക്കള ഭാഗം പൂര്‍ണ്ണമായും വേര്‍പ്പെട്ട നിലയില്‍ കാണുകയായിരുന്നു. ചുവരുള്‍പ്പടെ പൂര്‍ണ്ണമായും തകര്‍ന്നു സമീപത്തെ പറമ്പില്‍ വീഴുകയായിരുന്നു. അടുക്കളക്ക് സമീപത്തെ കുളിമുറിയുടെ ചുവരും വിള്ളല്‍ വീണു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.

error: Content is protected !!