സംസ്ഥാന ഐടിഐ കലോല്‍സവത്തിന് അഭിമന്യുവിന്‍റെ പേര്

കൊല്ലപ്പെട്ട മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യവിന്റെ സ്മരണയിൽ സംസ്ഥാന ഐടിഐ കലോൽസവം. അഭിമന്യു–18 എന്നു പേരിട്ട കലോൽസവം 19, 20, 21 തീയതികളിൽ കണ്ണൂർ ഗവ.ഐടിഐയിൽ നടക്കും. സംസ്ഥാന  ഇന്റർ ഐടിഐ യൂണിയൻ സംഘടിപ്പിക്കുന്ന കലോൽസവത്തിൽ സംസ്ഥാനത്തെ 92 ഗവ. ഐടിഐകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കും. 39 ഇനങ്ങളിലാണു മൽസരം.

error: Content is protected !!