സൂര്യയും കാര്‍ത്തിയും പാര്‍ട്ടിയിലൊന്നിക്കുന്നു

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പാര്‍ട്ടി. ജെയ്, ശിവ, സത്യരാജ്, രമ്യ കൃഷ്ണ‍ൻ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയെ കുറിച്ച് മറ്റൊരു പ്രധാന വിവരം സംവിധായകൻ അറിയിച്ചതാണ് ആരാധകര്‍ക്ക് ആവേശമാകുന്നത്. സഹോദരങ്ങളായ സൂര്യയും കാര്‍ത്തിയും സിനിമയില്‍ പാടുന്നുവെന്നാണ് വാര്‍ത്ത.

വെങ്കട് പ്രഭുവിന്റെ സഹോദരൻ പ്രേംദി അമരേൻ ആണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സൂര്യയും കാര്‍ത്തിയും മുമ്പ് പിന്നണി ഗാനം ആലപിച്ചിട്ടുണ്ടെങ്കിലും ഒരു സിനിമയ്‍ക്കായി ഒന്നിച്ച് പാടുന്നത് ഇതാദ്യമായാണ്.

error: Content is protected !!